Sunday, June 30, 2013

Queer pride Keralam 2013









“ചരിത്രത്തിൽ നിങ്ങളെന്നെ എഴുതിത്തള്ളിയേയ്ക്കാം,
നിങ്ങളുടെ കയ്പ്പേറിയ വളച്ചൊടിച്ച നുണകളാൽ
ചെളിയിലേക്ക് ചവിട്ടിത്താഴ്ത്തിയേയ്ക്കാം
പക്ഷെ, പറന്നു പാറിയുയരും ഞാൻ,
പൊടി കണക്കിനു്...”
(മായ എയ്ഞ്ചലോ : സ്റ്റിൽ ഐ റൈസ്‌)

ചട്ടങ്ങൾ തെറ്റിക്കുന്ന സ്വത്വങ്ങൾ… അതിരുകള്‍ക്കതീതമായ  പ്രണയം…
ക്വിയർ പ്രൈഡ് കേരളം-2013

വിവിധവും വിഭിന്നങ്ങളുമായ ലൈംഗികതകളെയും ലിംഗപദവികളെയും ആഘോഷിച്ചുകൊണ്ടു് കേരളം അതിന്റെനാലാമത്തെ മഴവില്ലുത്സവത്തിനു വേദിയാവുകയാണു്. ലോകമെമ്പാടുമുള്ള ലെസ്ബിയൻ, ഗേ, ബൈസെക്ഷ്വൽ,ട്രാൻസ്ജെൻഡർ വിഭാഗങ്ങളിൽപ്പെടുന്നവരുടെയും ഇത്തരം ലൈംഗികബദലുകളെ പിന്തുണയ്ക്കുന്നവരുടേയുംആഘോഷമാണ് ക്വിയർ പ്രൈഡ്. പ്രണയത്തിന്റെയും, പരസ്പരബഹുമാനത്തിന്റെയും അന്തസ്സിന്റെയുംആത്മാഭിമാനത്തിന്റെയും ആഘോഷം.

ഈ ദിനത്തിന്റെ സന്തോഷത്തിൽ പങ്കു ചേരാൻ നിങ്ങളോരോരുത്തരേയും ക്ഷണിക്കുന്നു.

ഞങ്ങളോ ഞങ്ങളുയർത്തിപ്പിടിക്കുന്ന രാഷ്ട്രീയമോ സമകാലിക കേരളത്തിനു വളരെ പുതിയ ഒന്നല്ല. പ്രത്യേകിച്ചുംതൃശ്ശൂർ,  ഒന്നിലേറെ തവണ ഞങ്ങളുടെ ആഘോഷങ്ങൾക്ക്‌ സാക്ഷ്യം വഹിച്ചിട്ടുണ്ടു്. സ്വവർഗ്ഗലൈംഗികതകുറ്റകൃത്യമായി കാണുന്ന ഐ.പി.സി 377ആം വകുപ്പു് പുനഃപരിശോധിയ്ക്കണമെന്നാവശ്യപ്പെടുന്ന ഡൽഹിഹൈക്കോടതി വിധിയുടെ നാലാം വാർഷികദിനമാണു് ഇന്നു് (2013 ജൂലൈ 2). ബദൽ ലൈംഗികസ്വഭാവരീതിയു­ള്ളവരെ സംബന്ധിച്ചിടത്തോളം ഈ കോടതി വിധി ഒരു ചരിത്രമുഹൂർത്തമായതിനാലാണു് ഞങ്ങൾ ഈ ദിനംഇത്തരത്തിൽ ആഘോഷമാക്കുന്നതു് . ഇതു ഞങ്ങളെക്കുറിച്ചും ഞങ്ങളുടെ ജീവിതത്തെക്കുറിച്ചും പുറംലോകത്തോടുപറയാനും ഞങ്ങളുടെ സ്വയംനിർണ്ണയാവകാശം ഊട്ടിയുറപ്പിക്കുവാനുമുള്ള ഒരവസരമായി ഞങ്ങൾകണക്കാക്കുന്നു. ഇത്തരം ആഘോഷ­ങ്ങളിലൂടെ സ്വന്തം ലൈംഗികതയോ ലിംഗപദവിയോ അംഗീകരിക്കാനും തുറന്നുപറയാനും കഴിയാതെപോകുന്ന കോടിക്കണക്കിനാളുകൾക്കു് ആത്മധൈര്യം പകരാൻ കഴിയുമെന്നു് ഞങ്ങൾപ്രത്യാശിക്കുന്നു. ഞങ്ങളുടെ ജീവിതം ഞങ്ങളാഗ്രഹിക്കുന്ന രീതിയിൽ ജീവിക്കാനുള്ള അടിസ്ഥാനാവകാശം പോലുംനിഷേധിക്കുന്ന, ഭരണകൂടത്തിന്റെയും സമൂഹത്തിന്റെയും അടി­ച്ചമർത്തലുകളോടും വിവേചനങ്ങളോടുമുള്ളപ്രതിഷേധം കൂടിയാണു് ഇന്നത്തെ ഈ  ആഘോഷം.

ഡെൽഹി ഹൈക്കോടതി വിധിയെ അതിന്റെ പൂര്‍ണ്ണതയില്‍ത്തന്നെ സുപ്രീം കോടതി ശരിവ­യ്ക്കണം എന്നും, അങ്ങനെനമ്മുടെ രാജ്യത്തെ ലൈംഗികന്യൂനപക്ഷങ്ങള്‍ക്കു് മറ്റുള്ളവര്‍ക്കുതുല്യ­മായ അവകാശങ്ങളും അവരുടെ ജീവനുസുരക്ഷിതത്വവും പ്രദാനം ചെയ്യണമെന്നും ഞങ്ങള്‍ ആവശ്യപ്പെടുന്നു. അതിലൂടെ  സ്വയം സൃഷ്ടിച്ച ഒളിയിടങ്ങളില്‍ നിന്ന്പുറത്തുവരാനും, തങ്ങളെപ്പറ്റിയും തങ്ങളുടെ ആഗ്രഹങ്ങളെപ്പറ്റിയും സംസാരിക്കാനും, ആരെയും പേടിക്കാതെ സ്വയംആഗ്രഹിക്കുന്നതുപോലെ ജീവിക്കാനും ലൈംഗികന്യൂനപക്ഷങ്ങള്‍ക്കു് സാധിക്കുമെന്നും ഞങ്ങള്‍ പ്രതീക്ഷിക്കുന്നു.ഇതെല്ലാം നടക്കാന്‍ നിയമനിര്‍മ്മാണം മാത്രം മതിയാവില്ലെന്നും നമുക്കറിയാം. നമ്മുടെ ഇഷ്ടങ്ങളെ ചുറ്റുമുള്ളവർസ്വാഭാവികമായും സാധാരണമായും കാണുന്ന ഒരു നാളെയാണു് നമ്മള്‍ സ്വപ്നം കാണുന്നതു് . വസ്ത്രധാരണം മുതല്‍ പ്രണയിക്കുന്നതിലും പങ്കാളിയെ തിരഞ്ഞെടുക്കുന്നതിലും വരെ നമുക്കു സ്വാതന്ത്ര്യം തരുന്ന, പരമ്പരാഗത­രീതിയിലുള്ളആണ്‍-പെണ്‍ വിവാഹബന്ധങ്ങള്‍ ആരുടേയും മേല്‍ അടിച്ചേല്‍പ്പിക്കാത്ത സുന്ദരമായൊരു നാളെ. അതിനു് നമ്മൾജീവിക്കുന്ന സമൂഹത്തില്‍ സൗഹാര്‍ദ്ദപരമായ ഒരന്തരീക്ഷം ഉണ്ടാവേണ്ടതും നിയമങ്ങള്‍ വേണ്ടവിധം പാലിക്കപ്പെടുന്നുഎന്നു് ഉറപ്പുവരുത്തേണ്ടതും ഒരുപോലെ ആവശ്യമാണെന്നു് ഞങ്ങള്‍ തിരിച്ചറിയുന്നു.

കഴിഞ്ഞ വർഷം നമ്മെ വിട്ടു പിരിഞ്ഞ രണ്ടു പ്രിയകൂട്ടുകാരെ ഈയവസരത്തിൽ ദുഃഖത്തോടെ ഞങ്ങളോർക്കുകയാണു്.തന്റെ താമസസ്ഥലത്ത്‌ വെച്ച്‌ ക്രൂരമായി കൊല ചെയ്യപ്പെട്ട, നമ്മുടെ പ്രിയപ്പെട്ട അനിൽ/മരിയ. തന്റെ ട്രാൻസ്ജെൻഡർഐഡന്റിറ്റി വെളിപ്പെടുത്തിക്കൊണ്ടു് പര­സ്യമായി പുറത്തു വന്ന മരിയ കേരളത്തിൽ ക്വിയർ പ്രസ്ഥാനത്തിനുനേതൃത്വം കൊടുത്തവരിലൊരാളായിരുന്നു. തന്റെ സൗന്ദര്യവും വശ്യതയും കൊണ്ടു് കഴിഞ്ഞ ക്വിയർപരേഡുകളിലെല്ലാം കേന്ദ്രബിന്ദുവായി മാറിയിരുന്നു മരിയ. മറ്റൊരു സുഹൃത്തു് തന്റെ സംഗീതം കൊണ്ടു ക്വിയർപരേഡിനു താളവും ജീവനും നല്കിയവൻ, കഴിഞ്ഞ വർഷം സ്വയം ജീവനൊടുക്കി. ജീവിച്ചിരുന്ന കാലമത്രയുംരഹസ്യാത്മകതയിൽ കഴിഞ്ഞ ഒരാളായതിനാൽ ആ പ്രിയസുഹൃത്തിന്റെ പേരു് ഞങ്ങളിവിടെ പരാമർശിക്കുന്നില്ല. ഒരുവ്യക്തിയുടെ സ്വത്വമായ പേരു പോലും വെളിപ്പെടുത്താനാവാത്ത ഈ നിസ്സഹായതയിൽ ഞങ്ങൾ ലജ്ജിച്ച്‌ തലതാഴ്ത്തുന്നു. അവനോടും അവനെപ്പോലെ രഹസ്യജീവിതം ജീവിക്കേണ്ടി വരുന്ന അനേകം പേരോടും സദാചാരകേരളംമാപ്പു പറയേണ്ടതുണ്ടു്. 2010,2011 വർഷങ്ങളിലെ ക്വിയർ പ്രൈഡിനെ വർണശബളവും താളനിർഭരവുമാക്കിയ ഈപ്രിയ കൂട്ടുകാരുടെ ഓർമ്മകൾ­ക്കുമുന്നിൽ ഞങ്ങളീ ക്വിയർ പരേഡ്‌ സമർപ്പിക്കുന്നു.

പ്രണയവും സന്തോഷവും നിറഞ്ഞ അന്തസ്സുള്ളൊരു ജീവിതത്തിനുവേണ്ടി പൊരുതുന്ന, അനേ­കായിരം ആളുകളുടെകൂടെ കൈ കോർക്കാൻ ഞങ്ങൾ ആഹ്വാനം ചെയ്യുന്നു. ഞങ്ങളുടെ ജീവിത­ങ്ങളെ കെട്ടുകഥകളിലുംഊഹാപോഹങ്ങളിലും കെട്ടിയിടാതെ, ഞങ്ങളുടെ പ്രശ്നങ്ങളെ നിസ്സാരവല്‍ക്കരിക്കാതെ, ഉത്തരവാദിത്തത്തോടു കൂടിഞങ്ങളുടെ ജീവിതങ്ങളെ സമീപിക്കു­വാനും മുന്‍വിധികളില്ലാതെ ഞങ്ങളുടെ കഥകള്‍ കേള്‍ക്കുവാനും കാണുവാനുംഎഴുതുവാനും മാ­ധ്യമങ്ങളോട് ഞങ്ങള്‍ അഭ്യര്‍ത്ഥിക്കുന്നു.

പങ്കെടുക്കുക, സാഭിമാനം…

ഇതു് ഞങ്ങളുടെ നിലനില്‍പ്പിന്റെ,  ശരീരങ്ങളുടെ,  ജീവിതങ്ങളുടെ ആഘോഷമാണു്.


ക്വിയർ പ്രൈഡ് കേരളം സംഘടിപ്പിപ്പിക്കുന്നതു് എതാനും വ്യക്തികളും സംഘടനകളും ചേർന്നാണ്. ഞങ്ങളുമായിസംവദിക്കാൻ എഴുതുക: queerpridekeralam@gmail.com. കൂടുതൽ വിവരങ്ങൾക്ക് സന്ദർശിക്കുക: http://www.queerpridekeralam.blogspot.in/